ചര്‍ച്ച തടസ്സപ്പെടുത്തുകയും നിബന്ധനകളില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നത് ഇസ്രയേലാണെന്നും ഹമാസ് ആരോപിക്കുന്നു. മേയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡന് മുന്നോട്ടുവെച്ച കരാറിന്റെ രൂപരേഖയോട് മാത്രമേ താത്പര്യമുള്ളൂ എന്നും ഹമാസ് നേതാക്കള്‍. എന്നാല്‍, ബൈഡന് മുന്നോട്ടുവെച്ച കരട് കരാറില്‍ ഇസ്രായേല്‍ നിബന്ധനകളും വ്യവസ്ഥകളും ചേര്‍ക്കുന്നത് തുടരുകയാണെന്നും അവരുടെ ആരോപണം.
ചര്‍ച്ചകള്‍ക്കു പിന്നാലെ യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന് തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പാക്കാന്‍ ബ്ളിങ്കന് സമ്മര്‍ദം ചെലുത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാന ചര്‍ച്ചകളില്‍ ഹമാസ് പങ്കെടുക്കുന്നില്ലെങ്കിലും, തങ്ങള്‍ നേരത്തെ അറിയിച്ചിട്ടുള്ള ഉപാധികള്‍ പാലിക്കാമെങ്കില്‍ കരാര്‍ അംഗീകരിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

Comments: